ലൈബ്രറി സയന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സ്

Share:

തൃശൂർ : ഐഎച്ച്ആര്‍ഡി വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കൻററി സ്‌കൂളില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ് സൈറ്റില്‍ (www.ihrd.ac.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വരടിയം ഐഎച്ച്ആര്‍ഡി സ്‌കൂളില്‍ നിന്ന് നേരിട്ടോ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കൻററി സ്‌കൂളില്‍ 2023 ജനുവരി 6ന് മുന്‍പായി സമര്‍പ്പിക്കണം. എസ് സി/ എസ് ടി, ഒഇസി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസ് ഇല്ല.

Share: