ലൈബ്രറി സയൻസ്: അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (CCLIS) ഒഴിവുള്ള സീറ്റിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.

രജിസ്ട്രേഷൻ ഫീസ്: 150 രൂപ.

യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

താത്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 (ഫോൺ: 0471 2311842, 9495977938) എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Share: