അറ്റന്‍ഡര്‍/നേഴ്‌സിംഗ് അസിസ്റ്റന്റ്

Share:

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും.
യോഗ്യത – എസ്.എസ്.എല്‍.സി യും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ എ-ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നോ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹോമിയോ വകുപ്പില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 50 വയസ്.
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11.30ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2797220.

Share: