അധ്യാപക ഒഴിവ്

Share:

പാലക്കാട്: ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്.

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ഓഗസ്റ്റ് 30 നും സെപ്റ്റംബര്‍ ഒന്നിനും പരീക്ഷ/ കൂടിക്കാഴ്ച്ച നടക്കും.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ട്രേഡ്‌സ്മാന്‍ ഒഴിവുകളില്‍ പരീക്ഷ/കൂടിക്കാഴ്ച ഓഗസ്റ്റ് 26, 30 തീയതികളില്‍ നടക്കും.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ എം.ടെക് (റോബോടിക്‌സ്), ബി.ടെക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള പരീക്ഷ/കൂടിക്കാഴ്ച ഓഗസ്റ്റ് 25, 30 തീയതികളില്‍ നടക്കും.

താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും തിരിച്ചറിയല്‍ രേഖകളും സഹിതം നിശ്ചിത തീയതികളില്‍ രാവിലെ പത്തിനകം എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in

Share: