അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

Share:

പത്തനംതിട്ട : പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ കടപ്ര പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

2018 ജനുവരി ഒന്നിന് 18നും 46നും ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പ്പരതയും മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരും ആയിരിക്കണം അപേക്ഷകര്‍ .

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതുവാനും വായിക്കാനും അറിയുകയും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരുമായിരിക്കണം അപേക്ഷകര്‍.

ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിലും യോഗ്യതയിലും നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ഏഴ്. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പുളിക്കീഴ് ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും.

ഫോണ്‍: 0469 2610016.

Share: