എന്‍ജിനീയറിംഗ് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

Share:

ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള ഒമ്പത് എന്‍ജിനീയറിംഗ് കോളേജുകളില്‍ അടൂര്‍ (04734 230640), ആറ്റിങ്ങല്‍ (0470 2627400), ചെങ്ങന്നൂര്‍ (04792454125), ചേര്‍ത്തല (0478 2552714), കല്ലൂപ്പാറ (0469 2678983), കരുനാഗപ്പള്ളി (0476 2665935), കൊട്ടാരക്കര (0474 2453300), പൂഞ്ഞാര്‍ (04822 271737), എറണാകുളം (0484 2575370), ബി.ടെക് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കേരള എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തിയ (കീം 2018) പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ ബി. ടെക് ഡിഗ്രി പ്രവേശനത്തിന് അര്‍ഹരാണ്.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആറിന് രാവിലെ 9.30 ന് അതത് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. യുടെ വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നോ അതത് കോളേജ് വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ വനിതാ എന്‍ജിനീയറിംഗ് കോളേജിലെയും കാസര്‍കോഡ് എല്‍.ബി.എസ് എന്‍ജിനിയറിംഗ് കോളേജിലെയും ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് രാവിലെ 11 ന് അതത് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

ഫോണ്‍: 9447347193 (തിരുവനന്തപുരം), 9496463548 (കാസര്‍കോഡ്).

Share: