എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം

Share:

വിവിധ ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് എഞ്ചിനീയറിങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ട്രെയിനി, ഡിസൈൻ ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി അപേക്ഷിക്കാം.

ഡിസൈൻ ട്രെയിനി തസ്തികയിൽ 60 ഒഴിവുകളും മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 40 ഒഴിവുമാണുള്ളത്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദം
ഉയർന്ന പ്രായപരിധി: 28 വയസ്
സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 5
ജനറൽ വിഭാഗക്കാർക്കം ഒ.ബി.സിക്കും 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് എച്ച്.എ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ്:  https://hal-india.co.in/സന്ദർശിക്കുക.

Share: