എൻജിനീയറിങ്: എൻ.ആ൪.ഐ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു

Share:

ഐഎച്ച്ആർഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് എൻ.ആ൪.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്.

എറണാകുളം ,ചെങ്ങന്നൂർ, അടൂർ , കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല എന്നീ കോളേജുകളിലേക്കാണ് അഡ്മിഷൻ . ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമ൪പ്പിക്കേണ്ടതാണ്.

ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നി൪ദ്ദിഷ്ട അനുബന്ധങ്ങളും, 1000/- രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 09.08.2021 വൈകുന്നേരം 5 മണിക്ക് മുമ്പ്, പ്രവേശനം കോളേജിൽ ലഭിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് :  www.ihrd.ac.in/

ഇമെയിൽ:  ihrd.itd@gmail.com

Share: