ഇൻസ്ട്രക്ടർ ഒഴിവ്

Share:

എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിൻ റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ആൻറ് മെയിൻറ്നന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എഞ്ചിന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (ഒ സി ) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
മെക്കാനിക്ക് ഡീസല്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്പോമ/ഡിഗ്രിയും ഈ മേഖലയില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത.

മണിക്കൂറിന് 240/- രൂപ നിരക്കില്‍ പരമാവധി 24,000/- രൂപ പ്രതിമാസവേതനം ലഭിക്കും.

യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.

ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.

Share: