അങ്കണവാടി വര്‍ക്കര്‍ നിയമനം

Share:

കോഴിക്കോട് : ജില്ലാ ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രോജക്ടിന് കീഴില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്ന് മുതല്‍ ഏഴ് വരെ വാര്‍ഡുകളുടെയും 63 മുതല്‍ 76 വരെ വാര്‍ഡുകളുടെയും പരിധിയിലുള്ളവരും പത്താം ക്ലാസ് പാസായവരും ആയിരിക്കണം.

പ്രായപരിധി: 18-46.

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 30. ഫോണ്‍: 0495 2461197, 9995735638, 9037993998.

Share: