ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം

Share:

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തില്‍ (എസ്.സി.ഇ.ആര്‍.ടി., കേരള) ആര്‍ട്ട് എഡ്യൂക്കേഷന്‍ , കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ എന്‍.ഒ.സി. സഹിതം ഡിസംബര്‍ 30 ന് മുന്‍പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. നിയമനത്തിന് മുമ്പ് അഭിമുഖം നടത്തും.
വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in

Share: