ക്രഷ് ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്തിൽ 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 01/01/2025ന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം.

അപേക്ഷ ആഗസ്റ്റ് 31-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.

അങ്കണവാടി കം ക്രഷ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള അങ്കണവാടി സ്ഥിതി ചെയ്യുന്ന അതേ വാർഡിൽ ഉള്ള യോഗ്യരായവർക്കാണ് മുൻഗണന. അതേ വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാർഡുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും.

ക്രഷ് ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം 3000 രൂപ. പ്രവർത്തന സമയം രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

Share: