കലാപഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Share:

പാലക്കാട്: കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കലാപീഠത്തില്‍ ഓട്ടന്‍തുളളല്‍, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, മൃദംഗം എന്നീ ത്രിവത്സര കലാപഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 30.

വിശദ വിവരങ്ങള്‍ക്ക് 9446530031, 9946027490 നമ്പറുകളില്‍ ബന്ധപ്പെടാം.

Share: