അധ്യാപക ഒഴിവ്

തിരുഃ നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിൻറെ അധികാര പരിധിയില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂള്‍, മലയിന്‍കീഴ് ജി.കെ.എം.എം.ആര്‍.എസ് കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടൂറിസം ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറർവ്യൂ നടത്തുന്നു.
ട്രാവല്‍ ആന്‍ ടൂറിസം മാനേജ്‌മെൻറ് / ടൂറിസം ആന്‍ ഹോസ്പ്പിറ്റാലിറ്റിയിൽ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുൻഗണന.
താത്പര്യമുള്ള 39 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 20ന് ഉച്ചയ്ക്ക് 2.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം.





