ഗസ്റ്റ് അധ്യാപക നിയമനം

Share:

കണ്ണൂർ : നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, ടിഎച്ച്എസ്എൽസിയുമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, മറ്റു യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ നാലിന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം.

ഫോൺ: 9400006493.

Share: