എസ് സി പ്രൊമോട്ടർ

എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി//കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടറുടെ നിയമനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് വൺ അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ നൽകണം.
പ്രൊമോട്ടർമാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല (പ്രതിമാസ ഹോണവെറിയം 10.000 രൂപ).
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ 0484-2422256) അതാത് ബ്ലോക്ക് മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.





