ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം

Share:

എറണാകുളം : പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയില്‍ ഒരു ജില്ലാ പ്രോഗ്രാം മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് സയന്‍സ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈന്‍ സയന്‍സ് / എം.എസ്.സി മറൈന്‍ ബയോളജി/മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് ഇക്കണേമിക്‌സ് /ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് / മിനിമം ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍ണേഷന്‍ ടെക്‌നേളജി (ഐ.ടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.

മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 35 വയസില്‍ കൂടരുത്.

നിയമനം : കരാറടിസ്ഥാനത്തില്‍ 12 മാസത്തേക്കു

പ്രതിമാസ വേതനം:   40,000 രൂപ

വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിന്‍ – 682018 എന്ന വിലാസത്തില്‍ ലഭിക്കണം.

 

Share: