എസ് സി പ്രൊമൊട്ടര്‍

Share:

ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇൻറ്ര്‍വ്യുനടക്കും.
പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായിട്ടുളള 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഇൻറ്ര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.

Share: