എസ്.സി. പ്രൊമോട്ടർ ഒഴിവ്

Share:

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിലവിലുള്ള എസ്.സി. പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഇവിടങ്ങളിലെ സ്ഥിര താമസക്കാരായ 18 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം.

താത്പര്യമുള്ളവർ ഫെബ്രുവരി ആറിന് ഉച്ചക്ക് 12ന് ജാതി, വിദ്യാഭ്യാസ യോഗ്യത പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ പകർപ്പ് സഹിതം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

ഫോൺ: 0481 2562503.

Share: