പോളിടെക്‌നിക്കില്‍ ഗസ്റ്റ് അധ്യാപകര്‍

Share:

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു.

കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ആംഗ്യഭാഷ പരിഭാഷകന്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍, കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്റ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി.ബി.സി തസ്തികകളിലേക്ക് 13ന് അഭിമുഖം നടക്കും.

ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്‌ക്കെത്തണം.

Share: