യു.എ.ഇയിൽ നഴ്‌സ് നിയമനം

Share:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ഇതിലേക്കായി ജനുവരി 16ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ ജനുവരി 14നകം പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0471-2329440/41/42/43. ഇ-മെയിൽ: www.odepc.kerala.gov.in

Share: