യു.എ.ഇയിൽ നഴ്‌സ് നിയമനം

Share:

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു.

മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in ലേക്ക് 17നകം രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42/43.

Share: