സ്റ്റാഫ് നേഴ്‌സ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്
കോഴിക്കോട് ഗവ.വൃദ്ധമന്ദിരത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സഹായത്തോടെ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നേഴ്‌സ് എന്നീ ഒഴിവിലേക്ക് 89 ദിവസത്തേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (7 ഒഴിവ്) : യോഗ്യത : എട്ടാംതരം പാസ്സായിരിക്കണം. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. (വികലാംഗര്‍ അപേക്ഷിക്കേണ്ടതില്ല). പരിചയം : ഗവ. അംഗീകൃത ജെറിയാട്രിക്ക് ട്രയിനിംഗ് കഴിഞ്ഞവരോ, ആറ് മാസത്തില്‍ കൂടുതല്‍ ഗവ.അംഗീകൃത വൃദ്ധസദനങ്ങളില്‍ കെയര്‍ ഗീവേഴ്‌സ് ആയി ജോലി ചെയ്തവരോ ആയിരിക്കണം.
പ്രായം 30 നും 55 നും മദ്ധ്യേ.
പ്രതിമാസ ഹോണറേറിയം 13,500 രൂപ.
സ്റ്റാഫ് നേഴ്‌സ് (1 ഒഴിവ്)
യോഗ്യത : ഡിപ്ലോമ/ഡിഗ്രി ഇന്‍ ജനറല്‍ നേഴ്‌സിംഗ്.
പരിചയം : ആറ് മാസത്തില്‍ കൂടുതല്‍ ഗവ.അംഗീകൃത വൃദ്ധസദനങ്ങളില്‍ ജോലി ചെയ്തവരോ, പാലിയേറ്റീവ് കെയര്‍, ഓക്‌സിലറി നേഴ്‌സിംഗ്, ജോലി ചെയ്തവരോ ആയിരിക്കണം.
പ്രതിമാസ ഹോണറേറിയം 18000 രൂപ.
ഇന്റര്‍വ്യൂ തീയതി ജനുവരി 14 രാവിലെ 11 മണി.
എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെളളിമാടുകുന്നിലെ ഗവ.വൃദ്ധമന്ദിരത്തില്‍ നേരിട്ട് ഹാജരാവണം.
ഫോണ്‍ : 0495 2731111.