സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം

Share:

നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെൻറ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ജൂണ്‍ ആദ്യവാരം തെരെഞ്ഞെടുപ്പ് ആരംഭിക്കും.

യോഗ്യത : ബി.എസ്‌സി. നഴ്സിങ് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായം: 22-നും 35-നും മധ്യേ

ശമ്പളം: 3500 മുതല്‍ 4050 സൗദി റിയാല്‍ വരെ ( ഏകദേശം 70,000 രൂപ മുതല്‍ 80,000 രൂപ വരെ ).

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ,താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യം .

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 00919061106777 , 18004253939( ഇന്ത്യയില്‍ നിന്നും),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)

Share: