You are here
Home > Career News > മത്സരപരീക്ഷാ പരിശീലനം

മത്സരപരീക്ഷാ പരിശീലനം

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ യുവജന പരിശീലനകേന്ദ്രങ്ങളിൽ ജൂലൈയിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി ബാച്ച്, ഡിഗ്രി ബാച്ച്, പി.എസ്.സി അടക്കമുള്ള വിവിധ കേന്ദ്ര/സംസ്ഥാന മത്സരപരീക്ഷകളുടെ പരിശീലനത്തിനായുള്ള അപേക്ഷാഫോറം മേയ് 20 മുതൽ അതത് ജില്ലകളിലെ പരിശീലനകേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും.
താത്പര്യമുള്ളവർ അപേക്ഷ ജൂൺ 16നു മുൻപായി പരിശീലന കേന്ദ്രങ്ങളിൽ നൽകണം. പരിശീലനകേന്ദ്രങ്ങളുടെ വിവരങ്ങൾ www.minoritywelfare.kerala.gov.in    വെബ്‌സൈറ്റിൽ ലഭ്യമാണ്.
Top