ചങ്ങാതി പദ്ധതി : ഇൻസ്ട്രക്ടർ ഒഴിവ്

Share:

എറണാകുളം : സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള ചങ്ങാതി പദ്ധതിയുടെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് യോഗ്യതയുള്ള ഹിന്ദിയിലും മലയാളത്തിലും പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം.

അവസാന തീയതി ഫെബ്രുവരി 20.

തിരഞ്ഞെടുക്കുന്ന ഇൻസ്ട്രക്ടർമാർക്ക് 3000 രൂപ ഓണറേറിയം ലഭിക്കും.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപോടു കൂടി വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:  0484 2426596.

Share: