റിസോഴ്സ് പേഴ്സണ്‍: അപേക്ഷ ക്ഷണിച്ചു

Share:

ഇടുക്കി : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ ആര്‍ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദവും, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും, പരിശീലനമേഖലയിലെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും അല്ലെങ്കില്‍, ബിരുദവും, 2 വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും അതുമല്ലെങ്കില്‍, ബിരുദാനന്തര ബിരുദത്തിനു പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും . താല്പര്യവുമുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

മൂന്നാര്‍, മറയൂര്‍, പീരുമേട്, കുമളി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷ നല്‍കാം. കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ചാവും ഹോണറേറിയം നല്‍കുന്നത്.
അപേക്ഷ മെയ് 29 നുള്ളില്‍ idukkiorc@gmail.com എന്ന മെയില്‍ വഴി അയക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902583188, 7902695901.

Share: