പത്തു ചോദ്യങ്ങൾ ; ഒരുത്തരം

Share:

മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ പത്തു ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. കൂടുതൽ ചോദ്യോത്തരങ്ങൾ ഈ രീതിയിൽ പഠിക്കുന്നത് ശരിയുത്തരം ഓർത്തിരിക്കാൻ കൂടുതൽ സഹായകമാകും എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

1 . ‘അപുത്രയം’ എന്ന പേരിൽ അറിയപ്പെടുന്ന പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകൻ ?

2 . ബംഗാളി ബാലസാഹിത്യകാരൻ, ചിത്രകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സുകുമാർ റായ് യുടെ ചലച്ചിത്ര സംവിധായകനായ പുത്രൻ ?

3 .ഇന്ത്യയുടെ സാസ്കാരിക ചിഹ്നമായി കരുതുന്ന ചലച്ചിത്രകാരൻ ?

4 . മൂന്ന് ‘പത്മ ‘ പുരസ്കാരങ്ങളും ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ ചലച്ചിത്ര സംവിധായകൻ ?

5 , ഓക്സ്‌ഫോർഡ് യൂനി‌വേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ചലച്ചിത്ര പ്രതിഭ ?

6 . ഫ്രഞ്ച് ഗവൺമെൻറിൻറെ ലീജിയൻ ഓഫ് ഓണറും ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ഓസ്കാർ പുരസ്കാരവും നേടിയ ഇന്ത്യൻ ചലച്ചിത്രകാരൻ ?

7 . ബംഗാളി ബാലസാഹിത്യത്തിൽ വളരെ പ്രശസ്തരായ ‘ഫെലൂദ’ എന്ന കുറ്റാന്വേഷകനും പ്രൊഫസർ ‘ഷോങ്കു’ എന്ന ശാസ്ത്രജ്ഞനും ജന്മം നൽകിയ ചലച്ചിത്ര സംവിധായകൻ ?

8 . ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ചലച്ചിത്രകാരൻ എന്ന് വിശേഷിക്കപ്പെടുന്നത്?

9 . പിക്കൂർ ഡയറി , സദ്ഗതി എന്നീ ഹൃസ്വ ചിത്രങ്ങളുടെ നിമ്മാതാവ്?

10 . “ഈ ചലച്ചിത്രകാരൻറെ സിനിമ കാണാതിരിക്കുന്നത് സൂര്യനെയോ ചന്ദ്രനെയോ ഒന്നും കാണാതെ ഈ ലോകത്ത് കഴിച്ചുകൂട്ടുന്നതിന് തുല്യമാണ്” എന്ന് വിശ്വപ്രസിദ്ധ സംവിധായകൻ അകിരാ കുറസോവ പറഞ്ഞത് ആരെക്കുറിച്ചാണ്?

ഉത്തരം : സത്യജിത് റായ്

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Tagspsc QA
Share: