തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം

Share:

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം എസ്.എല്‍.എല്‍.സി/പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കരിയര്‍ സെമിനാര്‍ മെയ് നാലിന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ സംഘടിപ്പിക്കും.

വിദ്യാഭ്യാസ മേഖലയിലെ ഉപരിപഠനത്തെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. താത്പര്യമുളള വിദ്യാര്‍ഥികളും രക്ഷിതാക്കളും അന്നേ ദിവസം രാവിലെ 10-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484-2422458.

Share: