ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

Share:

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഫിറ്റര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫിറ്റര്‍ ട്രേഡിലെ എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഫോണ്‍: 0497 2835183.

Share: