സി ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

Share:

കേരള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ടെയിനിംഗിന്റെ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമാ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ പ്രൊഫണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി., എസ്.ഇ.ബി.സി., മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും 55 രൂപ മണിയോര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.

അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 13.

ഫോണ്‍: 0471-2474720, 0471-2467728.

Share: