അഭിമുഖം സപ്തംബര്‍ 11-ന്

Share:

കൊച്ചി: ജില്ലയിലെ കൂവപ്പടി, ഇടപ്പളളി, പറവൂര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ, കളമശേരി മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പറേഷനിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സപ്തംബര്‍ 11-ന് നടത്തും.

അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.

എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള എസ്.സി പ്രൊമോട്ടര്‍മാരുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ നമ്പര്‍ 0484-2422256) അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.

പൂരിപ്പിച്ച അപേക്ഷകള്‍ സപ്തംബര്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 11-ന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടിക്കാഴ്ച സംബന്ധിച്ച് ഇനിയൊരറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല.

Share: