അപേക്ഷിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം !

Share:

 

സെക്രട്ടറിയറ്റ്, പിഎസ് സി , അഡ്വക്കറ്റ് ജനറല്‍ ഓഫീസ് (എറണാകുളം), ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, സ്പെഷ്യല്‍ ജഡ്ജി ആന്‍ഡ് എന്‍ക്വയറി കമീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റൻറ് , ഓഡിറ്റര്‍ (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. കേരള സർക്കാർ സർവീസിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഏറ്റവും മികച്ച അവരമാണിത്. ആയിരത്തി അഞ്ഞൂറ് പേർക്ക് പരമാവധി നിയമനം ലഭിക്കാൻ സാധ്യതയുള്ള ഇതേ തസ്തികയിൽ കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചിരുന്നു. ആയിരത്തിൽ താഴെ നിയമനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇത്തവണ ആറ് ലക്ഷത്തിലേറെപ്പേർ അപേക്ഷിക്കാനാണ് സാദ്ധ്യത . മറ്റു ചില വകുപ്പുകളിലേക്ക് കൂടി നിയമനം വ്യാപിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർക്ക് ജോലി ലഭിക്കും എന്നാണ് കരുതുന്നത്. എന്നാൽ വളരെയേറെ മത്സര സ്വഭാവമുള്ള ഈ പരീക്ഷയിൽ മുൻനിരയിൽ എത്തണമെന്നുണ്ടെങ്കിൽ ശരിയായ തയ്യാറെടുപ്പും കൃത്യമായ പരിശീലനവും ആവശ്യമാണ്. 24 മണിക്കൂറും പഠിക്കാൻ കഴിയുന്ന ആധുനിക ഓൺലൈൻ പഠന സൗകര്യമാണ് കരിയർ മാഗസിൻ ( www.careermagazine.in ) ഒരുക്കുന്നത്. പരീക്ഷയിൽ ഉന്നത നിലയിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച ജോലിയും ശമ്പളവും പ്രൊമോഷൻ സാധ്യതകളുമാണ്.

സംസ്ഥാന സർക്കാരിൻറെ അധികാര സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പ് , പൊതുഭരണ വകുപ്പ്, നിയമ സഭാ സെക്രട്ടറിയേറ്റ്, സംസ്ഥാന ഓഡിറ്റ് വകുപ്പ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, അഡ്വ. ജനറലിന്‍റെ കാര്യാലയം എന്നിവിടങ്ങളിലെ നിയമനകൾക്കു വേണ്ടിയാണ് ഈ പരീക്ഷയിൽ വിജയിക്കുന്നവരെ തിരഞ്ഞെടുക്കുന്നത്.

സംസ്ഥാന ഭരണ നിര്‍വഹണത്തിലെ അവസാന വാക്ക് സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിന്‍റെതാണ്. സംസ്ഥാന ബജറ്റിന്‍റെ കരടുരേഖ മുതല്‍ ഭരണചക്രത്തിന്‍റെ സുഗമമായ പോക്കിന് വിവിധ വകുപ്പുകള്‍ക്ക് വേണ്ട സാമ്പത്തികം അനുവദിക്കുന്നത് വരെ ധനകാര്യ വകുപ്പില്‍ നിന്നുമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ
എല്ലാ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും ധനകാര്യ വകുപ്പിന്‍റെ അനുമതി കൂടിയേ തീരൂ. അസിസ്റ്റന്‍റുമാര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ നിർണ്ണായക പങ്കാണുള്ളത് .

പൊതു ഭരണ വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഏറ്റവും വലിയ വിഭാഗം. കേരളത്തിലെ നൂറിലേറെ വരുന്ന വകുപ്പുകള്‍ക്കും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഭരണ നിര്‍വഹണത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പൊതു ഭരണ വകുപ്പാണ് . കേരളത്തിലെ ബഹു ഭൂരിപക്ഷം വകുപ്പുകളുടെയും നിയന്ത്രണം പൊതു ഭരണ വകുപ്പിനാണ്. വിവിധ വകുപ്പുകളുടെ
പദ്ധതികള്‍ പൊതു ഭരണ വകുപ്പില്‍ നിന്നാണ് അനുമതി നേടുന്നത്. ചുറുചുറുക്കും നൂതനാശയങ്ങളുമുള്ള അനന്തമായ സാധ്യതകള്‍ പൊതുഭരണ വകുപ്പ് മുന്നോട്ട് വക്കുന്നു.

സംസ്ഥാന നിയമ സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിനു പശ്ചാത്തലം ഒരുക്കുന്നത് നിയമസഭാ സെക്രട്ടറിയേറ്റ് ആണ്. നിയമ സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവിലും സെക്രട്ടറിയേറ്റ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. നിരവധി നിയമ സഭാ
സമിതികളുടെ പ്രവര്‍ത്തനത്തിലും അസിസ്റ്റന്‍റുമാര്‍ക്ക് പ്രധാന പങ്കുണ്ട്.

ശക്തമായ അധികാരങ്ങോളോട് കൂടിയ സര്‍ക്കാരിന്‍റെ വകുപ്പാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ്. ഈ വകുപ്പിനോളം ജോലി വൈവിധ്യമുള്ള മറ്റൊരു വകുപ്പില്ലെന്ന് തന്നെ പറയാം. ഓഡിറ്റ് വകുപ്പിന്‍റെ പരിശോധനകളും റിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
നല്‍കാന്‍ പോന്നവയാണ്. പൊതു ജനങ്ങളുമായി ഈ വകുപ്പ് നേരിട്ടഇടപെടുന്നില്ലഎങ്കിലും പൊതു പണത്തിന്‍റെ വിനിയോഗത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, നഗര സഭകള്‍, എന്നിവക്ക് പുറമേ കേരളത്തിലെ സര്‍വകലാശാലകല്‍, ദേവസ്വം
ബോര്‍ഡുകള്‍ വികസന അതോറിറ്റികല്‍, അനാഥാലയങ്ങള്‍ സാംസ്ക്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഓഡിറ്റ് വകുപ്പ് പരിശോധിക്കുന്നത്.

ഭരണ ഘടനാപരമായ സ്ഥാപനമായ പി.എസ്.സിയുടെ അധികാരങ്ങളും വിപുലമാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ അപേക്ഷകള്‍ സ്വീകരിച്ച് പരീക്ഷകള്‍ നടത്തി ആയിരക്കണക്കിന് ആളുകള്‍ക്കാണ് പി.എസ്.സി ജോലി നല്‍കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള സെക്ഷനുകള്‍ മുതല്‍ പൊതു ജന സമ്പര്‍ക്ക സെല്ലുകള്‍ വരെഉള്ള വൈവിധ്യമുള്ള ജോലികളാണ് പി.എസ്.സി അസിസ്റ്റന്‍റിനേ കാത്തിരിക്കുന്നത്.

സര്‍ക്കാരിന്‍റെ നിയമ വ്യവഹാരങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് അഡ്വക്കേറ്റ് ജനറലിന്‍റെ കാര്യാലയമാണ്. ഏറണാകുളത്താണ് ആസ്ഥാനം.തിരുവനന്തപുരത്തും കാര്യാലയമുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കേസുകള്‍ കോടതിയില്‍ നിന്ന് നടത്തുന്നത് അഡ്വക്കേറ്റ് ജനറളിന്‍റെ കാര്യാലയമാണ്. വിപുലമായ അധികാരങ്ങളാണ് ഈ സ്ഥാപനത്തിനുള്ളത്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തി കയേക്കാളും ശമ്പളമുള്ള പല തസ്തികകളിലേക്കും പി.എസ്.സി പരീക്ഷ നടത്തുന്നുണ്ടെങ്കിലും, ഈ തസ്തിക മുന്നോട്ട് വയ്ക്കുന്ന സാധ്യതകള്‍ക്ക് മുന്നില്‍ മറ്റ് തസ്തികകള്‍
നിഷ്പ്രഭമാകുന്നു എന്നതാണ്യാഥാർഥ്യം. അതുകൊണ്ടുതന്നെ ഈ പരീക്ഷയിൽ വിജയിക്കുന്നതിലൂടെ സമൂഹത്തിൽ ഉന്നത സ്ഥാനവും വന്നുചേരുന്നു.

  • പി കെ മധു നായർ

 

Share: