സൗജന്യ കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Share:

ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ജനുവരി 15 ന് ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   www.modelfinishingschool.org   ല്‍ നിന്നും തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും.

കോഴ്‌സ് കാലാവധി 1000 മണിക്കൂര്‍

യോഗ്യത : പത്താം ക്ലാസ് പാസ്.

അപേക്ഷകര്‍ ബി.പി.എല്‍ കാര്‍ഡ് ഉപഭോക്താക്കളോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന 50,000 വരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷകര്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ മുനിസിപ്പാലിറ്റി സ്ഥിരതാമസക്കാര്‍ ആയിരിക്കണം. (കോര്‍പ്പറേഷന്‍ അഥവാ മുനിസിപ്പാലിറ്റി കൗണ്‍സിലില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം).

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും, നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അവസാന തീയതി ജനുവരി 12.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471 – 2307733.

Share: