അബ്കാരിതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സ്‌കോളര്‍ഷിപ്പ്

Share:

തിരുവനന്തപുരം: മേഖലയിലെ അബ്കാരിതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു.

റ്റി.റ്റി.സി, ഐ.ടി.ഐ/ ഐ.ടി.സി, പ്ലസ്ടു, ഡിഗ്രികോഴ്സ്, പോസ്റ്റ്ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

അപേക്ഷകള്‍ മേഖലവെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, 695036 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2460667.

Share: