ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

Share:

മലപ്പുറം : പൂക്കോട്ടൂര്‍ ബ്ലോക്ക് പി.എച്ച്.സിയില്‍ കോവിഡ് പ്രതിരോധത്തിന് സജ്ജീകരിച്ച കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫെബ്രുവരി 11ന് രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2774860.

Share: