യു കെ ആശുപത്രികളിൽ നഴ്സുമാരെ ആവശ്യമുണ്ട്
തിരുവനന്തപുരം: യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡിഇപിസി വഴി നിയമനം നടത്തുന്നു.
നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയാണ് ആവശ്യം. IELTS/OET പരീക്ഷയിൽ നിശ്ചിത സ്കോർ നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും.
ഇങ്ങനെയുള്ള ഉദ്യോഗാർഥികൾ ഒഡിഇപിസിയിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്. IELTS/OET ൽ നിശ്ചിത സ്കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനവും ഒഡിഇപിസി നൽകി വരുന്നു.
IELTS/OET പരിശീലനം, ഇന്റർവ്യൂ NMC രജിസ്ട്രേഷൻ, വിസ, യാത്ര ഇവയെല്ലാം ഒഡിഇപിസിയുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്.
NMC രജിസ്ട്രേഷന്റെ ഭാഗമായുള്ള IELTS/OET എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനവും സൗജന്യ വീസ, സൗജന്യ എയർ ടിക്കറ്റ്,യുകെയിൽ മൂന്നു മാസത്തെ സൗജന്യതാമസം എന്നിവയും ഈ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. തികച്ചും സൗജന്യമായ ഈ നിയമനം മുഖേന വർഷം തോറും 500 നഴ്സുമാർക്കെങ്കിലും അവസരം ലഭിക്കും.
സർക്കാർ സർവീസിലുള്ള നഴ്സുമാർക്ക് ഈ പദ്ധതി അനുസരിച്ച് യുകെയിൽ ജോലി ചെയ്യുന്നതിനു മൂന്നു വർഷത്തെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
glp@odepc.inഎന്ന ഇ- മെയിലിലും ബന്ധപ്പെടാവുന്നതാണ്.