ആഗസ്റ്റ് അവസാന വാരം

Share:

കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ സൗജന്യമായി തയ്യല്‍ പരിശീലനം നടത്തുന്നു. ആഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന ഒരുമാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസവും ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട് പി.ഒ, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ആഗസ്റ്റ് പത്തിനു മുന്‍പായി അപേക്ഷിക്കണം.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും മുന്‍ഗണന. കൂടിക്കാഴ്ച ആഗസ്റ്റ് 20 ന്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ www.rudset.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: 0460 2226573, 8129620530, 9961336326, 8301995433, 8547682411.

Share: