സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് എന്ന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം.ഗവ.പോളിടെക്‌നിക്‌സ് കോളേജ് നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുവാന്‍ സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും സൗജന്യമായി നല്കാന്‍ തയ്യാറുളള തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, അംഗീകൃത വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

കോഴ്‌സ് നടത്തിപ്പിന് യാതൊരുവിധ ഫീസും ഈടാക്കാവുന്നതല്ല. വെളള പേപ്പറില്‍ ഫോണ്‍ നമ്പര്‍, സ്ഥാപനം സ്ഥിതി ചെയ്യുന്ന വില്ലേജ്, താത്പര്യമുളള കോഴ്‌സുകള്‍ എന്നിവ സഹിതം മാര്‍ച്ച് 29 നകം പ്രിന്‍സിപ്പാളിന് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 9446696201.

Share: