നാവികസേനയിൽ അവസരം

Share:

അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇന്ത്യൻ നാവികസേനയിൽ അവസരം. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പൈലറ്റ് ആൻഡ് ഒബ്സർവർ, എഡ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻഡ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്ക് എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ (ലോജിസ്റ്റിക്സ് കേഡർ) പെർമനന്റ് കമീഷൻഡ് ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം.

യോഗ്യത: ഒബ്സർവർക്ക് 55 ശതമാനം മാർക്കോടെയും , പൈലറ്റിന് 60 ശതമാനം മാർക്കോടെയും ബിഇ/ബിടെക് (പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം). ലോജിസ്റ്റിക്സിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംബിഎ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ബിഎസ്സി/ബികോം/ബിഎസ്സി(ഐടി)യും പിജി ഡിപ്ലോമ(ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംസിഎ/എംഎസ്സി(ഐടി).

എഡ്യുക്കേഷനിൽ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, എൻജിനിയറിങ്് വിഷയത്തിലാണെങ്കിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്.

കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

അവസാനതിയതി ഏപ്രിൽ അഞ്ച്.

Share: