ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ: സൗജന്യ പരിശീലനം

Share:

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൻറെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

താത്പര്യമുള്ളവർ ജൂൺ 30 നകം പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് എന്ന ഓഫീസിൽ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ആദ്യം അപേക്ഷ സമർപ്പിക്കുന്ന 50 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം.

ഫോൺ: 0495-2376179.

Share: