സംരംഭകത്വ പരിശീലനം

Share:

എറണാകുളം : വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറെര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെൻറ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെൻറ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.

ഈ മേഖലയിൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ 40 വയസിന് താഴെയുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ജൂലൈ 20 മുതല്‍ ആഗസ്റ്റ് ആറുവരെ കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി. ഇ. ഒ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ :0484-2550322,2532890, 9605542061.

Share: