എം.ബി.എ പ്രവേശനം

Share:

ആലപ്പുഴ: സംസ്ഥാന സഹകരണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻറ് ആന്‍ഡ് ടെക്നോളജിയില്‍ (ഐ.എം.ടി) എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷനോടു കൂടിയ ദ്വിവത്സര എം.ബി.എ കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും കെ- മാറ്റ് പരീക്ഷാ യോഗ്യതയും നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സും നടത്തുന്നുണ്ട്.

ഫോണ്‍: 0477- 2267602, 8590599431, 9847961842, 9746125234.

Share: