ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് : വാക് ഇന്‍ ഇന്റര്‍വ്യൂ 16ന്

Share:

കാസർഗോഡ് : ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐ.ടി.ഐയില്‍ ഡി/സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.

യോഗ്യത: ബി.ടെക്ക് ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡിലുളള എന്‍.എ.സി, എന്‍.ടി.സി യും പ്രസ്തുത മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

കൂടിക്കാഴ്ച ഒക്‌ടോബര്‍ 16 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടത്തും. താല്‍പര്യമുളളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍.04672 341666.

ഗസ്റ്റ് ലക്ചറര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ 16ന്

തിരുവനന്തപുരം : പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 0471 2343395, 2349232.

Share: