ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 16 ന്

Share:

പാലക്കാട് : മലമ്പുഴ വനിത ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്.ഡി.ടി) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം.
ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും(എന്‍.ടി.സി) മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിഷിപ്പ് സര്‍ട്ടിഫിക്കറ്റും(എന്‍.എ.സി) ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 16 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
സംവരണ വിഭാഗത്തില്‍പ്പെട്ട മതിയായ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 0491 2815181

Share: