ഗവ. ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്‌മെന്‍ സിവില്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.

ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബിരുദമോ ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്നുവര്‍ഷം പൊതുമേഖല/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും, എന്‍.എ.സി.യും പൊതുമേഖല സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐ.യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061291291.

Share: