യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

Share:

അസിസ്റ്റൻറ് ഡയറക്ടർ, അ​ഗ്രിക്കൾച്ചറൽ എഞ്ചിനീയർ (ഇൻസ്ട്രമെന്റേഷൻ), അസിസ്റ്റൻറ് ജിയോളജിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവുകൾ : 23

അസിസ്റ്റൻറ് ഡയറക്ടർ- 2 ഒഴിവുകൾ
അഗ്രിക്കൾച്ചറൽ എഞ്ചിനീയർ (ഇൻസ്ട്രമെന്റേഷൻ)- 1 ഒഴിവ്
അസിസ്റ്റൻറ് ജിയോളജിസ്റ്റ്- 20 ഒഴിവുകൾ

അപേക്ഷാ ഫീസ്: 25 രൂപ

എസ്.ബി.ഐ ബ്രാഞ്ചിൽ നേരിട്ടോ വിസ, മാസ്റ്റർ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്ക്കാം. പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 16

കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

Share: