ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് : പേരാമ്പ്ര ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം.
ഫോണ്‍: 9400127797.




