ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കോഴിക്കോട്: കൊടുവള്ളി ഗവ . റസിഡന്‍ഷ്യല്‍ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത : എം.ബി.എ / ബി.ബി.എ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ ബി.എ സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫയര്‍ അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 0495 2212277.

Share: