ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും.
യോഗ്യത: എംഎസ്‌സി ജീന്‍ ടെക്‌നോളജി/ജെനിറ്റിക്‌സ്/ബയോടെക്‌നോളജി, കാര്യോടൈപ്പിങ്, ‘ഫിഷ്’ അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18-36.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.





